കെ പി സി സി അധ്യക്ഷൻ കെ സുധാകരനെയും തന്നെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് സർക്കാർ മാത്യു കുഴൽനാടനെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശൻ. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് കുഴൽനാടനെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്നും, അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്ന തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നതെന്ന് സതീശൻ
