കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ വേറെ തലത്തിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചു. ഇത് പറയാതിരിക്കാനാകില്ല എന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. സമൂഹ മാധ്യമങ്ങളുടെ കാര്യം പറയനില്ല എന്നും മുൻവിധിയോടെയുള്ള സമീപനം ഉണ്ടായി. പ്രധാന മീഡിയ പക്വത കാണിക്കണം. മാർട്ടിൻ അതു പറഞ്ഞത് കൊണ്ട് കേരളം രക്ഷപ്പെട്ടുവെന്നും അല്ലെങ്കിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടായേനെ എന്നും ഇത്തരം സന്ദർഭങ്ങളിൽ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും തങ്ങൾ പറഞ്ഞു.
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടായേനെ എന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ
