Untitled design 2025 11 01T160159.317

രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ പ്രസ്താവന തള്ളി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ. ഖാർ​ഗെ മുൻ അനുഭവങ്ങളിൽനിന്നും പഠിക്കണമെന്നും, നിരോധിക്കാൻ തക്കതായ കാരണം വേണമെന്നും രാജ്യത്തെ സുരക്ഷ ഉറപ്പാക്കാനും സംസ്കാരത്തെ സംരക്ഷിക്കാനുമാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തവണ നിരോധിക്കാൻ നോക്കിയിട്ടും ജനങ്ങളും കോടതിയും വിധിയെഴുതി ആർഎസ്എസ് മുന്നോട്ട് പോകുകയാണെന്നും സമൂഹം ആർഎസ്എസിനെ അം​ഗീകരിച്ചെന്നും ദത്താത്രേയ ഹൊസബലേ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *