Untitled design 2025 10 30T110920.073

സംസ്ഥാനത്ത് രണ്ട് മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയെന്നും നെല്ലുസംഭരണം ഉടൻ തുടങ്ങുമെന്നും വിവരം. കുട്ടനാട്ടിലും തൃശൂരിലും ഉടൻ സംഭരണം തുടങ്ങിയെക്കും. മറ്റ് മില്ലുടമകളുമായി ചർച്ച തുടരുകയാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ- കൃഷി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ഇന്ന് ഭക്ഷ്യമന്ത്രിയും കൃഷിമന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും ഇതിന് പരിഹാരമെന്നോണം സംഘടനകളെ ഒഴിവാക്കി മില്ലുടമകളുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ശ്രമം നടന്നിരുന്നു. ചില മില്ലുടമകള്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *