സൗബിന് ഷാഹിര്‍, അജുന് അശോകന് തുടങ്ങി നിരവധി യുവതാരങ്ങള്‍ അണിനിരന്ന സര്‍പ്രൈസ് ഹിറ്റ് ചിത്രം ‘രോമാഞ്ചം’ ബോളിവുഡിലേക്ക്. മലയാളത്തില്‍ ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രം ബോളിവുഡില്‍ സംഗീത് ശിവനാണ് ഒരുക്കുന്നത്. കപ്കപി എന്നാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ പേര്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന ഒരു കൂട്ടം യുവാക്കളാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സൗരഭ് ആനന്ദ്, കുമാര്‍ പ്രിയദര്‍ശി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. മെഹക് പട്ടേല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദീപ് സാവന്ത്. ജൂണില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
‘രോമാഞ്ചം’ ചിത്രം ബോളിവുഡിലേക്ക്
