മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ സംഘര്‍ഷം ഉണ്ടായതിനെ തുടർന്ന് ഇന്നലെയും നാല് പേര് കൊല്ലപ്പെട്ടതായി വിവരം. അതോടൊപ്പം കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേൻ സിങിന്റെ പ്രസ്താവന എതിര്‍പ്പിന് കാരണമായി. മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നീക്കമാണെന്നും, കുക്കികളെ ലക്ഷ്യമിടാനാണ് സർക്കാർ നീക്കമെങ്കിൽ സാഹചര്യം മോശമാകുമെന്നും കുക്കി വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകി.
കലാപം തുടരുന്ന മണിപ്പൂരിൽ ഇന്നലെയും നാല് പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്
