Untitled design 2025 11 28T105310.867

കർണ്ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനമാറ്റത്തെച്ചൊല്ലി തർക്കം രൂക്ഷമെന്ന് റിപ്പോർട്. ഹൈക്കമാൻഡിന് മുന്നിൽ പരസ്പര കുറ്റപത്രവുമായി സിദ്ധരാമയ്യ, ശിവകുമാർ വിഭാഗങ്ങൾ രംഗത്തെത്തി. ശിവകുമാറിന് ബിജെപിയോട് മൃദുസമീപനമെന്ന് സിദ്ധരാമയ്യ ക്യാമ്പ് ആരോപിച്ചു. കുംഭമേളയിൽ പങ്കെടുത്തതും അമിത് ഷായുമായി വേദി പങ്കിട്ടതും ആർഎസ്എസ് ഗണഗീതം പാടിയതും ഓർമ്മപ്പെടുത്തി സിദ്ധരാമയ്യ വിഭാഗം കത്ത് നല്‍കി. എന്നാൽ മുദ അഴിമതി കേസിൽ സിദ്ധരാമയ്യയുടെ പങ്ക് ഡികെ ക്യാമ്പ് സൂചിപ്പിച്ചു.കോൺഗ്രസ് നേതാക്കളെ അവഗണിച്ച് ഒപ്പമെത്തിയ ജനതാദളുകാർക്ക് മാത്രം പരിഗണന നൽകുന്നുവെന്നും പാർട്ടിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചത് ആരെന്ന് നേതൃത്വം ഓർക്കണമെന്നും ഡികെ ക്യാമ്പ് ആവശ്യപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *