ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മരണസംഖ്യ 50 കടന്നു. 25 പേരെ കാണാതായി. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് പിന്നാലെ ലങ്കയിൽ റെക്കോർഡ് മഴയാണ് രേഖപ്പെടുത്തിയത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നു. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനാഷണൽ സ്കൂളുകൾ അടയ്ക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. കൊളംബോയിൽ വിമാനം ഇറക്കാനാകുന്നില്ലെങ്കിൽ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടുമെന്നാണ് സർക്കാർ നര്‍ദേശം. നിരവധി റോഡുകൾ തകർന്നു. ഇന്ന് രാവിലെ 6 മുതൽ ട്രെയിൻ സർവീസുകൾ എല്ലാം നിർത്തിവച്ചു.
ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്
