മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കോൺഗ്രസ് ബിജെപി ഡീലെന്ന് സിപിഐഎം നേതാവ് എംബി രാജേഷ്. റെയ്ഡിന് പിന്നിൽ വലിയ ഗൂഡാലോചനയെന്നും വിഡി സതീശൻ മംഗലാപുരത്തേക്ക് ചാർട്ടർ വിമാനത്തിൽ പോയതെന്തിനെന്നും എംബി രാജേഷ് ചോദിച്ചു. പിണറായി വിജയനെ ടാർഗറ്റ് ചെയ്യുകയാണെന്നും, എതിരായി അഭിപ്രായം പറയുന്നവരെ ഉന്നം വെയ്ക്കുകയാണെന്നും കെഎൻ ബാലഗോപാൽ എംഎൽഎയും പ്രതികരിച്ചു. എന്ത് കൊണ്ട് ഇ ഡി കേസ് എടുക്കുന്നില്ല എന്നാണ് കോൺഗ്രസ് ചോദിച്ചിരുന്നത്, ഇപ്പോൾ ഡീൽ ആരൊക്കെ തമ്മിലാണെന്ന് വ്യക്തമായെന്നും ബാലഗോപാൽ പറഞ്ഞു.
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കോൺഗ്രസ് ബിജെപി ഡീലെന്ന് എംബി രാജേഷ്
