മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുന്നതിന് പിന്നാലെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ. കേന്ദ്ര സർക്കാർ തെമ്മാടികളെ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. അതേസമയം റെയ്ഡ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷൻ ആണെന്ന് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ പ്രതികരിച്ചു. മോദി, ഇടതുപക്ഷത്തെ തകർക്കാൻ നടത്തുന്ന നീക്കമാണിതെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷും, മുഖ്യമന്ത്രി വി ഡി സതീശൻ ദില്ലിയിൽ പോയത് ഗൂഢാലോചനയ്ക്ക് വേണ്ടിയാണെന്നും പിണറായി വിജയനെ നേരിടാൻ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ട് ആണെന്നും പിണറായി സിപിഎം ഏരിയ സെക്രട്ടറി കെ ശശിയും പ്രതികരിച്ചു.
പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡ് നടക്കുന്നതിന് പിന്നാലെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ
