ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അൻവറിന്റെ വാർത്താസമ്മേളനം. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞുവെങ്കിലും എന്നാൽ ഉദ്യോഗസ്ഥരോട് അൻവർ തർക്കിച്ചതിനെ തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.
ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അൻവറിന്റെ വാർത്താസമ്മേളനം
