തൊഴിലുറപ്പു തൊഴിലാളികള്‍ക്കു വേതനം വൈകിയാല്‍ നഷ്ടപരിഹാരത്തിനു ചട്ടമുണ്ടാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനകം വേതനം നല്‍കണം. പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള വേതനത്തിന്റെ 0. 05 ശതമാനം വീതം ദിവസേനെ തൊഴിലാളിക്കു നല്‍കണമെന്ന വ്യവസ്ഥയുണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. നഷ്ടപരിഹാരം തൊഴിലാളിയുടെ അക്കൗണ്ടില്‍ നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
തൊഴിലുറപ്പു തൊഴിലാളികള്‍ക്കു വേതനം വൈകിയാല്‍ നഷ്ടപരിഹാരത്തിനു ചട്ടമുണ്ടാക്കും; മന്ത്രി എം.ബി രാജേഷ്.
