ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് എത്തിയില്ല. പല മന്ത്രിമാരുടേയും ഒപ്പു ലഭിക്കാത്തതിനാലാണ് ഓര്‍ഡിനന്‍സ് വൈകുന്നത്. മൂന്നു ദിവസം മുമ്പു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിന്‍സ് പാസാക്കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നു രാവിലെ ഉത്തരേന്ത്യയിലേക്കു പോകും.ഓർഡിനൻസ് നടപ്പിലാകണമെങ്കിൽ ഗവർണർ ഒപ്പിടണം.ഗവർണർക്ക് പകരമായി വിദ്യാഭ്യാസ വിദഗ്ദ്ധരെ ചാൻസലർമാരാക്കാനാണ് നീക്കം.കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനാകുമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു
ഗവർണ്ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള ഓർഡിനൻസ് രാജ്ഭവനിൽ എത്തിയില്ല
