സംസ്ഥാനത്തെ മികച്ച രണ്ടു സ്കൂളുകളെ കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രതിഷേധം ഉയർത്തിയതിന്റെ പേരിൽ അടുത്ത മേളയിൽ വിലക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തം. തിരുനാവായ നാവാ മുകുന്ദ സ്കൂളിനേയും കോതമംഗംലം മാര്‍ ബേസില്‍ സ്കൂളിനേയുമാണ് അടുത്ത കായിക മേളയില്‍ നിന്ന് സര്‍ക്കാര്‍ വിലക്കിയത്. ഇക്കഴിഞ്ഞ സ്കൂള്‍ മേളയില്‍ അത്ലറ്റിക്സില് രണ്ടാമതും മൂന്നാമതും എത്തിയ നാവാ മുകുന്ദയേയും മാര്‍ ബേസിലിനേയും മറികടന്ന് ജിവി രാജ സ്പോര്‍ട്സ് സ്കൂളിന് ട്രോഫി നല്‍കിയതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്.ദേശീയ കായിക താരങ്ങളുടെ അടക്കം നിരവധി പ്രതിഭകളുടെ ഭാവിയെ തന്നെ ബാധിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറണം എന്നാണ് ആവശ്യം ഉയരുന്നത്.
കായികമേളയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം
