കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയിലെ സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. പരിപാടിക്കായുള്ള സ്റ്റേജ് നിർമിച്ചതും, സംഘാടകർ അനുമതിക്കായി കൊച്ചി കോർപറേഷനെ സമീപിച്ചതും തലേദിവസമാണെന്നാണ് വിവരം. കുട്ടികൾ അടക്കം 12000 നർത്തകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത് 8 കൗണ്ടർ വഴിയാണ്. ഇതിനായി ഉണ്ടായിരുന്നത് എട്ട് കൗണ്ടറുകളിൽ ആയി 8 പേർ മാത്രമാണെന്നും രണ്ടു മണിക്കൂർ വരെ സമയം കാത്തിരുന്നിട്ടാണ് കുട്ടികൾ സ്റ്റേഡിയത്തിന് ഉള്ളിൽ പ്രവേശനം നേടിയതെന്നും റിപ്പോർട്ടുകളുണ്ട്. തിരക്ക് കൂടിയതോടെ പൊലീസ് ഇടപെട്ട് എല്ലാവരെയും പ്രവേശിപ്പിച്ചു. വീടുകളിൽ നിന്നും മേക്കപ്പ് ചെയ്ത് വന്ന കുട്ടികൾക്ക് പലർക്കും നിർജലീകരണവും തലചുറ്റലും ഉണ്ടായി. അതോടൊപ്പം ബന്ധപ്പെട്ട ഏജൻസികളുടെ അനുമതി വേണമെന്ന് കരാറിൽ വ്യക്തമാക്കിയിരുന്നു എന്നാണ് വിഷയത്തിൽ ജിസിഡിഎയുടെ പ്രതികരണം. എന്നാൽ മൃദംഗവിഷന് അത് ലഭിച്ചു എന്നത് പരിശോധിക്കേണ്ടത് ചുമതലയിൽ ഇല്ലെന്നും ജിസിഡിഎ വ്യക്തമാക്കുന്നു. ആഭ്യന്തര അന്വേഷണo നടത്തേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് വിശാല കൊച്ചി വികസന അതോറിറ്റിയുടെ നിലപാട്.
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിലെ സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്
