ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങളെ വിലക്കിയതിൽ പത്രപ്രവർത്തക യൂണിയൻ ഹൈക്കോടതിയെ സമീപിക്കും. വിഷുദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്ഷേത്ര പരിസരത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ വിശദീകരണം. ജസ്ന സലീം നടപ്പന്തലിൽ റീൽസ് ചിത്രീകരിച്ചതിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങളെ വിലക്കിയതിൽ പ്രതിഷേധം
