കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട യു എൻ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്ന കേന്ദ്ര സർക്കാർ നടപടി നിരാശാജനകമെന്നും നാണക്കേടാണെന്നും അവർ കുറ്റപ്പെടുത്തി. ഗാസയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000 ത്തോളം ആളുകൾ കൊല്ലപ്പെട്ടു. ഒരു ജനത മുഴുവൻ തടവിലാക്കപ്പെടുകയും പട്ടിണിയിലാവുകയും ചെയ്തിട്ടും കേന്ദ്ര സർക്കാർ ഒരു നിലപാട് സ്വീകരിക്കുന്നില്ല എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
