ഇന്ദ്രജിത്ത് സുകുമാരന്‍ പോലീസ് വേഷത്തില്‍ എത്തുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ധീരം’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ആയി. റെമൊ എന്റര്‍ടെയ്മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ജിതിന് ടി സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന് എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ മുഴുവന്‍ താരങ്ങളെയും അവതരിപ്പിച്ച് രീതിയിലാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഓഗസ്റ്റില്‍ തീയേറ്റര്‍ റിലീസിന് എത്തും. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, അജു വര്‍ഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ (പണി ഫെയിം), അവന്തിക മോഹന്‍, ആഷിക അശോകന്, സജല്‍ സുദര്ശന് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
‘ധീരം’ ചിത്രത്തിലെ മുഴുവന്‍ താരങ്ങളുമായി പോസ്റ്റര്‍
