പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍താരം എസ് ജെ സൂര്യ വീണ്ടും സംവിധായക കുപ്പായമണിയുന്നു. എസ് ജെ സൂര്യ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘കില്ലര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിര്‍മാണ കമ്പനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാലി, ഖുഷി,ന്യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ് ജെ സൂര്യ ഇത്തവണ വന്‍ താരനിരയെ അണിനിരത്തിയാണ് ‘കില്ലര്‍’ ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ചിത്രം 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. ആക്ഷന്‍, കോമഡി, റൊമാന്‍സ് എന്നിവയെല്ലാം ഒത്തുചേര്‍ന്ന എന്ന്റര്ടെയ്നറാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
എസ് ജെ സൂര്യയുടെ സംവിധാനത്തില്‍ ‘കില്ലര്‍’
