സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്ബാബു ഷാഫി പറമ്പിൽ എം പി ക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്ന് പാലക്കാട് നോർത്ത് പൊലീസ്. അധിക്ഷേപ പരാമർശത്തിനെതിരെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സിവി സതീഷ് ആണ് പരാതി നൽകിയത്. ഈ പരാതിയിൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസിൻ്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് എഎസ്പിക്ക് നോർത്ത് സിഐ റിപ്പോർട്ട് സമർപ്പിച്ചു. ബിഎൻഎസ് 356 പ്രകാരം അപകീർത്തി കേസ് നേരിട്ട് എടുക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.
ഷാഫി പറമ്പിലിനെതിരായ ഇഎൻ സുരേഷ്ബാബുവിന്റെ പരാമർശത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്ന് പൊലീസ്
