കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിൽ റിപ്പോർട്ട് നൽകി. പരാതിയുമായി ബന്ധപ്പെട്ട് അൻസിൽ ജലീലിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. അൻസിൽ ജലീലിനെതിരെയുള്ള ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകാലശാലയ്ക്ക് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.
അൻസിൽ ജലീലിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്
