പി വി അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ് എന്നാൽ അൻവർ ഇടതുമുന്നണിയില്‍ നിന്ന് പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്റെ പ്രശ്നമല്ലെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഇനിയും പറയനുണ്ട് എന്നാണ് അൻവർ പറയുന്നത്. ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം. സി പി ഐ പോലും ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അൻവറിനെ സ്വാഗതം ചെയ്യുന്ന ചിന്ത ലീഗിന് ഇല്ലെന്നും. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ യോജിക്കാവുന്ന കാര്യങ്ങളിൽ യോജിക്കുന്നതിൽ തെറ്റില്ലയെന്നും. അൻവർ ഉന്നയിച്ച കാര്യങ്ങളിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അൻവർ ഇടതുമുന്നണിയില്‍ നിന്ന് പുറത്തു പോകുന്നതും മറ്റും മുസ്ലിം ലീഗിന്റെ പ്രശ്നമല്ലെന്ന് പിഎംഎ സലാം
