ആർഎസ്എസിനെതിരെ മദനി 90 കളിൽ പറഞ്ഞതാണ് ഇന്ന് സിപിഎമ്മും കോൺഗ്രസും ആവർത്തിക്കുന്നതെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി വി.എം അലിയാർ. പി ജയരാജനെ മദനിക്കെതിരായ ആരോപണത്തിൽ സംവാദത്തിന് വെല്ലുവിളിക്കുന്നു. മദനിക്ക് പി ജയരാജൻ്റെ ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട. സിപിഎം നിലപാട് ഇത് തന്നെയാണോയെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ധാരണക്കുറവ് കൊണ്ടാകാം ബിനോയ് വിശ്വത്തിന്റെ പ്രതികരണമെന്നും അലിയാർ പറഞ്ഞു.
ആർഎസ്എസിനെതിരെ മദനി 90 കളിൽ പറഞ്ഞതാണ് ഇന്ന് സിപിഎമ്മും കോൺഗ്രസും ആവർത്തിക്കുന്നതെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി വി.എം അലിയാർ
