കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ ഏഴ് വർഷം തടവ് ശിക്ഷ . സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ അടക്കം 6 പേരെയുമാണ് കോടതി ശിക്ഷിച്ചത്. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആണ് വിധി പ്രസ്താവിച്ചത്. ഏഴ് പ്രതികളിൽ നിന്നുമായി 44 കോടി രൂപ ഖജനാവിലേക്ക് കണ്ട് കെട്ടണമെന്നും വിധിയിലുണ്ട്. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നൽകിയത് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലായിരുന്നു.
കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ ഏഴ് വർഷം തടവ് ശിക്ഷ
