കെപിസിസി വിലക്കിനെ മറികടന്ന് മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി. കനത്ത മഴയേയും മറികടന്ന് വലിയ തോതിൽ പ്രവർത്തകർ റാലിയിൽ പങ്കെടുക്കുന്നു. പാർട്ടി നിർദേശം ലംഘിച്ച് റാലി നടത്തിയാൽ കർശന നടപടിയുണ്ടാവുമെന്ന് ആര്യാടൻ ഷൗക്കത്തിന് കെപിസിസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മറികടന്നാണ് റാലി സംഘടിപ്പിക്കുന്നത്.
മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി
