വെള്ളക്കരം കൂട്ടുന്നത് വാട്ടർ അതോറിറ്റി ആലോചിച്ചിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം അഞ്ച് ശതമാനം കൂട്ടണമെന്ന് കേന്ദ്ര നിർദ്ദേശമുണ്ട്. പക്ഷേ അതിൽ നിന്നും മാറി നിൽക്കാനാണ് കേരളം തീരുമാനിച്ചത്. ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നാണ് കേരളത്തിന്റെ നിലപാട്. നിലവിൽ വെള്ളകരം കൂട്ടാൻ ആലോചിച്ചിട്ടില്ല. അത്തരം തീരുമാനമോ ആലോചനയോയില്ല. ജലജീവൻ മിഷൻ ഏറ്റവും നന്നായി നടപ്പാക്കിയത് കേരളമാണെന്നും മന്ത്രി വിശദീകരിച്ചു.
വെള്ളക്കരം കൂട്ടുന്നത് വാട്ടർ അതോറിറ്റി ആലോചിച്ചിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
