തീവ്രവാദ സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് വിശ്വസിക്കപ്പെടുന്ന ആളാണ് ഹാഫിസ് സെയ്ദ്. സുരക്ഷ ഏതാണ്ട് നാല് മടങ്ങ് വർദ്ധിപ്പിച്ചതായാണ് റിപ്പോർട്ട്. പാകിസ്ഥാൻ സായുധ സേനയിലെ സായുധരായ ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ടെന്നും ലാഹോറിലെ ഹാഫിസിന്റെ താമസസ്ഥലത്ത് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഷ്കർ ഇ തൊയ്ബയുടെ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാൻ
