ഓണ്‍ലൈനിലൂടെ മുൻകൂറായി പണമടച്ച് മദ്യം ബുക്ക് ചെയ്ത് വില്‍പ്പന നടത്തുന്നത് നിര്‍ത്തിവെച്ചു.ബെവ്കോ വെബ്സൈറ്റിൽ ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആണിത്. കൂടിയ തുകയ്ക്കുള്ള മദ്യം വെബ്സൈറ്റിലൂടെ കുറഞ്ഞ തുകയ്ക്ക് ബുക്ക് ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെബ്സൈറ്റിലൂടെ മദ്യം പണമടച്ച് ബുക്ക് ചെയ്യുന്ന സംവിധാനം നിര്‍ത്തിവെച്ചത്. ഇത്തരത്തിൽ പണമടച്ചതിനുശേഷം മൊബൈലിൽ ലഭിക്കുന്ന കോഡുമായി ബെവ്കോ മദ്യശാലയിലെത്തി മദ്യം വാങ്ങാൻ കഴിയുമായിരുന്നു.നിലവിൽ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാൻ കഴിയുന്ന വെബ്സൈറ്റ് ലിങ്ക് ലഭ്യമല്ല. ബെവ്കോയുടെ വെബ്സൈറ്റ് വഴിയായിരുന്ന ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നത്. പിഴവ് പരിഹരിച്ചശേഷമായിരിക്കും ഈ രീതിയിലുള്ള വില്പന പുനരാരംഭിക്കുക.
ഓണ്‍ലൈനിലൂടെ മുൻകൂറായി പണമടച്ച് മദ്യം ബുക്ക് ചെയ്ത് വില്‍പ്പന നടത്തുന്നത് നിര്‍ത്തിവെച്ചു
