ഇന്ത്യ ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിൽ നിന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഗല്‍വാൻ സംഘര്‍ഷത്തിനുശേഷം ദീര്‍ഘനാളായി തുടരുന്ന തര്‍ക്കമാണിപ്പോള്‍ സുപ്രധാന തീരുമാനത്തിലൂടെ ഇരു രാജ്യങ്ങളും പരിഹരിച്ചത്. ഇതോടൊപ്പം നിയന്ത്രണ രേഖയിൽ നിര്‍ത്തിവെച്ചിരുന്ന ഇരു രാജ്യങ്ങളുടെയും പട്രോളിങ് വീണ്ടും ആരംഭിച്ചുവെന്നും വിക്രം മിസ്രി അറിയിച്ചു.
സേനാ പിന്മാറ്റത്തിനായി ഇന്ത്യ-ചൈന ധാരണയിലെത്തി
