ഫഹദ് ഫാസില്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. പ്രഖ്യാപനം മുതല്‍ തന്നെ ചിത്രത്തിനായി പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്. നടന് അല്‍ത്താഫ് സലിം ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. നടി കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന നിവിന്‍ പോളി ചിത്രത്തിന് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഓണം റിലീസ് ആയി സെപ്റ്റംബര്‍ നാലിനാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കൊട്ട ഫാക്ടറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നടി രേവതി പിള്ളയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്യാണിക്കും, ഫഹദിനും പുറമെ, വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ് കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിന്റോ ജോര്‍ജ് ആണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത്. ജസ്റ്റിന് വര്‍ഗീസ് ആണ് സംഗീത സംവിധാനം.
‘ഓടും കുതിര ചാടും കുതിര’ ഓണം റിലീസ്
