പശ്ചിമേഷ്യയിലെ ഇറാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയില്‍, പ്രവാസി ഇന്ത്യക്കാര്‍ ആഭ്യന്തര ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 16,600 കോടിയിലധികം രൂപ) അറ്റ പിന്‍വലിക്കലാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി അവസാന വാരം 167.58 ബില്യണ്‍ ഡോളറായിരുന്ന ആകെ പ്രവാസി നിക്ഷേപം മാര്‍ച്ച് അവസാനത്തോടെ 165.65 ബില്യണ്‍ ഡോളറായി ചുരുങ്ങി. 2024-25ല്‍ 16.16 ബില്യണ്‍ ഡോളറായിരുന്ന പ്രവാസി നിക്ഷേപ വരവ്, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 14.41 ബില്യണ്‍ ഡോളറായി കുറഞ്ഞു. എന്‍.ആര്‍.ഇ നിക്ഷേപം മുന്‍ വര്‍ഷത്തെ 99.77 ബില്യണില്‍ നിന്ന് 98.56 ബില്യണ്‍ ആയി കുറഞ്ഞു. എന്‍.ആര്‍.ഒ നിക്ഷേപം മുന്‍ വര്‍ഷത്തെ 34.09 ബില്യണില്‍ നിന്ന് 33.33 ബില്യണ്‍ ആയി കുറഞ്ഞു. എഫ്.സി.എന്‍.ആര്‍ നിക്ഷേപം മുന്‍ വര്‍ഷത്തെ 33.72 ബില്യണില്‍ നിന്ന് 33.76 ബില്യണിന്റെ നേരിയ വര്‍ധനവ് രേഖപ്പെടുത്തി.
