മെയ് 25 നും ഓഗസ്റ്റ് 31ന് ഇടയില്‍ അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി അംഗീകരിച്ചു. റാങ്ക് ലിസ്റ്റുകൾ നവംബര്‍ 30വരെയാണ് നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഗുണം ലഭിക്കുന്നത്. 30845 ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം. വിവിധ വിഷയങ്ങൾക്ക് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസിൽ ഫിഷറീസ് അസിസ്റ്റന്റ് തുടങ്ങി സംസ്ഥാനതല റാങ്ക്പട്ടികകൾക്കും സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്‌മാൻ, ഹൈസ്കൂൾ അധ്യാപകർ തുടങ്ങി ചില ജില്ലാതല റാങ്ക്പട്ടികകൾക്കും അധികകാലാവധി ലഭിക്കും.
പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി അംഗീകരിച്ചു
