കാലിത്തീറ്റ കുംഭ കോണ കേസിന് പിന്നാലെ ജോലിക്ക് ഭൂമി അഴിമതി കേസില്‍ ഇഡി നടപടികള്‍ ഊര്‍ജ്ജിതമാക്കി. റാബറിദേവിയേയും പെണ്മക്കളേയും ചോദ്യം ചെയ്ത് ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ലാലുപ്രസാദ് യാദവിനും തേജസ്വി യാദവിനും നോട്ടീസ് നല്കി. ലാലുപ്രസാദ് യാദവിനെ ഇഡി ഇന്ന് ചോദ്യം ചെയ്യുമ്പോൾ നാളെ ഹാജരാകാന്‍ തേജസ്വി യാദവിനും നോട്ടീസ് നൽകിയിട്ടുണ്ട്. ലാലു പ്രസാദ് യാദവ് കേന്ദ്രമന്ത്രിയായ സമയത്ത് ഗ്രൂപ്പ് ഡി നിയമനങ്ങള്‍ക്ക് കോഴയായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി വാങ്ങിക്കൂട്ടിയതില്‍ തെളിവുണ്ടെന്ന സിബിഐ കണ്ടെത്തലിന് പിന്നാലെയാണ് ഇഡിയുടെ ചോദ്യം ചെയ്യൽ.
ജോലിക്ക് ഭൂമി കേസില്‍ തേജസ്വിയാദവിന് നോട്ടീസ്
