അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നായകന് നിവിന്‍ പോളിയും നായിക സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരു സ്ക്രീന്‍ പങ്കിടാന്‍ എത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. ‘പ്രേമം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളികളുടെ ഒന്നാകെ മനസ്സില്‍ കയറിയ താരമാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ഫഹദ് ഫാസിന്റെ നായികയായി അതിരനിലും, ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കലിയിലും താരം മലയാളത്തില്‍ അഭിനയിച്ചിരുന്നു. 2015 മെയ് 26നാണ് പ്രേമം തിയറ്ററുകള്‍ റിലീസിനെത്തുന്നത്. ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രത്തിലൂടെയാണ് സായി പല്ലവി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2008ല്‍ പുറത്തിറങ്ങിയ ധാം ധൂം എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമയലേക്ക് ചുവടുവെക്കുന്നത്. ശിവ കാര്ത്തികേയന് നായകനായി രാജ്കുമാര് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമായി സായി പല്ലവിയുടെതായി റിലീസ് ആകാനുള്ള ചിത്രം. ഡിയോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിമയിക്കുന്നത്.
നിവിന്‍ പോളിയും സായി പല്ലവിയും വീണ്ടും ഒന്നിക്കുന്നു
