പി വി അൻവർ എം എൽ എയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും, അൻവറിൻ്റെ ഭീഷണി വേണ്ടെന്നും വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. അൻവറുൾപ്പെടെ കൈവശം വച്ചിട്ടുള്ള മിച്ച ഭൂമി കണ്ടെത്തി സർക്കാരിലേക്ക് കണ്ടുകെട്ടാനുള്ള പോരാട്ടം തുടരും. അൻവർ ഇതുവരെ ഒരു രേഖയും കൃത്യമായി ലാൻഡ് ബോർഡ് മുന്നിൽ ഹാജരാക്കിയിട്ടില്ല. ലാൻഡ് ബോർഡ് ഉത്തരവിന് സ്റ്റേ ഉണ്ടെന്ന് പറയുന്നു. സ്റ്റേ ഉണ്ടെങ്കിൽ അതിനെതിരെ നിയമ പോരാട്ടം നടത്തും. കേസിലെ രണ്ടാം കക്ഷിയെന്ന നിലയിൽ നോട്ടീസ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി വി അൻവറിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് കെ.വി.ഷാജി
