Screenshot 2024 06 09 20 18 31 920 com.google.android.googlequicksearchbox edit

മൂന്നാം തവണയും പ്രധാനമന്ത്രിയായി  നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു.രാജ്നാഥ് സിങ്ങ് മന്ത്രിസഭയിൽ രണ്ടാമനായി  സത്യപ്രതിജ്ഞ ചെയ്തു. ജെപി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായി തുടരും . വിവിധ മേഖലകളിലെ പ്രമുഖർ  രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സു, ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തി.  മല്ലികാർജ്ജുൻ ഖാർഗെയും, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ എന്നിവരും  ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി എന്നീ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്.രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ എന്നിവരും കേന്ദ്രമന്ത്രിസഭയിലെ പ്രമുഖരാണ്. സഖ്യകക്ഷികളിൽ നിന്ന് 12 പേരും ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികളും നൽകിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *