ടോവിനോ തോമസും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടികർ എന്ന ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. നിരവധി ഹിറ്റുകൾ നമുക്ക് സമ്മാനിച്ച ജീൻപോൾ ലാലിന്റേതാണ് ഈ ചിത്രം.തൻ്റെ അഭിനയo ഉപേക്ഷിച്ച് മദ്യത്തിലും നൃത്തത്തിലും പാർട്ടിയിലും കളിയിലും ശ്രദ്ധ കേന്ദ്രീകരിച്ച ഡേവിഡ് പടിക്കൽ എന്ന സൂപ്പർസ്റ്റാറിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ടോവിനോ തോമസ് ആണ് ഡേവിഡ് പടിക്കൽ ആയി ഈ ചിത്രത്തിൽ എത്തുന്നത്. ഡേവിഡ് പടിക്കൽ എന്ന നടന്റെ സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള പെട്ടെന്നുള്ള ഉയർച്ചയും, പിന്നീട് നേരിടുന്ന പരാജയങ്ങളും, ശരിയായ തീരുമാനത്തിലെത്താൻ കഴിയാതെ മോശം ചിത്രങ്ങൾ ഏറ്റെടുത്ത് പരാജയപ്പെടുകയും ചെയ്യുന്നത് കൃത്യമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. പിന്നീട് ശരിയായ തീരുമാനങ്ങളിലൂടെ തന്റെ കരിയർ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള പ്രയത്നമാണ് ചിത്രത്തിൽ കാണിക്കുന്നത്.ഡേവിഡ് പടിക്കലിന്റെ അഭിനയ പരിശീലകനായി എത്തുന്നത് സൗബിൻ ഷാഹിർ ആണ്. സൂപ്പർസ്റ്റാർ പദവികളെക്കുറിച്ചും സിനിമ വ്യവസായത്തെക്കുറിച്ചും ഈ ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട്. തുടർച്ചയായ വിജയങ്ങൾ നേടി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തുന്ന ഡേവിഡ് പടിക്കലിന്റെ ആദ്യകാല ജീവിതവും, പിന്നീട് പരാജയങ്ങൾ നേരിടുമ്പോഴുള്ള അവസ്ഥയും കൃത്യമായി ഇതിൽ കാണിക്കുന്നുണ്ട്. ടൊവിനോയുടെ ശ്രദ്ധേയമായ രൂപവും ഡേവിഡിൻ്റെ വികാരങ്ങളുടെ സമർത്ഥമായ ചിത്രീകരണവും, ഈ സിനിമയിൽ വ്യക്തമായി കാണാം. ബാലു, സുരേഷ് കൃഷ്ണ തുടങ്ങിയ മറ്റ് അഭിനേതാക്കൾ പ്രധാനപ്പെട്ട ചില കഥാപാത്രങ്ങളായി ഈ സിനിമയിൽ എത്തുന്നുണ്ട്. ഭാവനയും ചന്തു സലീമും അവരവരുടെ വേഷങ്ങൾ മികച്ചത് ആക്കിയിട്ടുണ്ട്.
നടികർ സിനിമ ഒരു സൂപ്പർസ്റ്റാറിന്റെ കഥയാണ്…!!!
