ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവി കൊടി ദേശീയപതാകയാക്കണമെന്ന് ബി ജെ പിയുടെ മുതിർന്ന നേതാവ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിലെ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരികരിക്കുകയായിരുന്നു ശിവരാജൻ. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പറഞ്ഞു. സിപിഎം വേണമെങ്കിൽ പച്ചയും വെള്ളയും പതാക ഉപയോഗിക്കട്ടെയന്നും കാവിക്കൊടി ഇന്ത്യൻ പതാകയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ശിവരാജൻ പറഞ്ഞു. ബിജെപി മുൻ ദേശീയ കൗണ്‍സിൽ അംഗവും ബി ജെ പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ കൗൺസിലറുമാണ് എൻ ശിവരാജൻ.
കാവിക്കൊടി ദേശീയപതാകയാക്കണമെന്ന് എൻ ശിവരാജൻ
