എന്തെല്ലാം ചെയ്താലും തനിക്ക് നൊബേൽ സമ്മാനം കിട്ടില്ലെന്നും ജനങ്ങൾക്ക് എല്ലാം അറിയാം തനിക്ക് അത് മതിയെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ് പറഞ്ഞു. ഇന്ത്യ പാക് വെടിനിർത്തൽ സംബന്ധിച്ച അവകാശവാദം ഇന്ത്യ തള്ളിയിട്ടും ട്രംപ് ഇതുതന്നെ ആവർത്തിക്കുകയാണ്. പുരസ്കാരം തനിക്ക് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. അവർ തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകില്ലെന്നും ലിബറലുകൾക്ക് മാത്രമേ നൽകൂവെന്നും ട്രംപ് പറഞ്ഞു.നൊബേൽ പുരസ്കാരത്തിന് താൻ അർഹനാണെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ 2026ലെ നൊബേൽ പുരസ്കാരത്തിന് അദ്ദേഹത്തെ പാകിസ്ഥാൻ നോമിനേറ്റ് ചെയ്തു. ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയ പാകിസ്ഥാൻ, എക്സിലെ ഒരു പോസ്റ്റിലാണ് ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ടത്.
എന്തെല്ലാം ചെയ്താലും തനിക്ക് നൊബേൽ സമ്മാനം കിട്ടില്ലെന്ന് ട്രംപ്
