‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ റിബേഷ് രാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള . 3 ദിവസമല്ല, എത്ര ദിവസമെടുത്താലും മറുപടി അർഹിക്കാത്ത ഒരു വക്കീൽ നോട്ടീസാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. 2024 ലെ വലിയ തമാശയാണ് റിബേഷിന്റെ വക്കീൽ നോട്ടീസെന്നുമാണ് പാറക്കൽ അബ്ദുള്ള പ്രതികരിച്ചത്.റിബേഷ് വക്കീൽ നോട്ടീസ് അയക്കേണ്ടത് തനിക്കല്ലെന്നും സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിക്കും ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദം അന്വേഷിച്ച വടകരയിലെ പൊലീസിനുമാണെന്നും അബ്ദുള്ള വിവരിച്ചു.കോടതിയിൽ പൊലീസ് കൊടുത്ത അഫിഡബിറ്റിൽ പറഞ്ഞതിൽ കൂടുതൽ ഒരു കാര്യവും താൻ ഫേസ്ബുക്കിൽ എഴുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിബേഷ് രാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള
