സിദ്ധരാമയ്യക്കെതിരായ ഗവർണ്ണറുടെ നടപടി സംശയകരമാണെന്നും, അനാവശ്യ രാഷ്ട്രീയ വിവാദം മാത്രമാണെന്നും എഐസിസി വ്യക്തമാക്കി. ബിജെപി അധികാരത്തിലെത്തിയത് മുതൽ ഭരണഘടന പദവികൾ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും എഐസിസി വക്താവ് പവൻ ഖേര പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിദ്ധരാമയ്യയും പ്രതികരിച്ചു. എന്നാൽ ഗവർണറുടേത് ശരിയായ നടപടിയാണെന്നും നാലായിരം കോടി രൂപയുടെ അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണെന്നും ബി ജെ പി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.
സിദ്ധരാമയ്യക്കെതിരായ ഗവർണ്ണറുടെ നടപടി സംശയകരമെന്ന് എഐസിസി
