സിപിഎമ്മിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. കണ്ണൂരിൽ കൊലക്കേസ് പ്രതികളായ കൂടുതൽ പേർ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും, 10 വർഷം കണ്ണൂരിലെ എംഎൽഎയായിരുന്നു, എംഎസ്എഫ് മുതൽ കണ്ണൂരിലുണ്ട് അതിനാൽ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അറിയാം. കുഞ്ഞനന്ദൻ മാത്രമല്ല, സിഎച്ച് അശോകൻ മരിച്ചത് എങ്ങനെയാണെന്നും കെഎം ഷാജി ചോദിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ഷാജി.