കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ പിസിസി അധ്യക്ഷനാക്കാമെന്നാണ് ഖാർഗെയ്ക്ക് എഴുതിയ കത്തിൽ മുല്ലപ്പള്ളി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിസന്ധിയുടെ കാലത്ത് എല്ലാവശങ്ങളും ആലോചിച്ച് മാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണയുണ്ടെന്നും മുല്ലപ്പള്ളി പറയുന്നു. അതോടൊപ്പം കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ച യോഗം ഇന്ന് ദില്ലിയിൽ നടക്കും.
അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
