യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര് ചോർന്ന സംഭവത്തില് സിബിഐ അന്വേഷണത്തിന്റെ പ്രാഥിക വിവരങ്ങൾ പുറത്തുവന്നു. പരീക്ഷയ്ക്ക് 48 മണിക്കൂര് മുമ്പ് ചോദ്യപേപ്പര് ചോര്ന്നുവെന്നും, ആറ് ലക്ഷം രൂപയ്ക്ക് വരെയാണ് ചോദ്യ പേപ്പർ വില്പനയ്ക്ക് വെച്ചതെന്നും സിബിഐ അന്വേഷണത്തില് കണ്ടെത്തി. ഡാർക്ക് വെബിലും ടെലഗ്രാമിൽ അടക്കം നെറ്റ് ചോദ്യപേപ്പറുകളുടെ വില്പന നടന്നുവെന്നും എഫ്ഐആറിലുണ്ട്. സംഭവത്തില് ചില പരിശീലന കേന്ദ്രങ്ങളും സിബിഐയുടെ നിരീക്ഷണത്തിലാണ്.
യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര് ചോര്ന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള് പുറത്ത്
