ഇന്നലെ മുതൽ കാണാതായ അബിഗേൽ സാറയെ തിരിച്ചു കിട്ടിയത് 20 മണിക്കൂറുകൾക്കു ശേഷം. കുഞ്ഞിനെ ആദ്യം കണ്ടത് എസ് എൻ കോളേജിലെ വിദ്യാർത്ഥികളാണ്, കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നതായി വിദ്യാർത്ഥികൾ പോലീസിൽ അറിയിച്ചു. അബിഗേൽ അമ്മയോടും കുടുംബാംഗങ്ങളോടും വീഡിയോ കോളിൽ സംസാരിച്ചു. ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും കുഞ്ഞിന്റെ അമ്മ പ്രതികരിച്ചു. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ഓയൂരിലെ വീട്ടിൽ സന്തോഷത്തിന്റെ നിമിഷങ്ങൾ
