പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി നടത്തിയ ഉഭയകക്ഷി ചർച്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. എ ഐ, സൈബർ രംഗങ്ങളിലടക്കം സഹകരണം ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. സ്ലൊവാക്യയിലെ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച മോദി, ഇതുവഴി ഇരുരാജ്യങ്ങളുടെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മോദി ലോകനേതാവാണെന്നാണ് ഫിക്കോ വിശേഷിപ്പിച്ചത്. നയതന്ത്രതലത്തിൽ സഹകരണം കൂടുതൽ വർധിപ്പിക്കാൻ തീരുമാനമായെന്നും നിരവധി കരാറുകളിൽ ഒപ്പിട്ടെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഇന്ന് രാവിലെ സ്ലൊവാക്യയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു
