യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഓർഡിനറി ബസുകൾക്ക് മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് ഈ ആനുകൂല്യമില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ, പദ്ധതിയിൽ ഉൾപ്പെട്ടതും ഉൾപ്പെടാത്തതുമായ ബസുകളിൽ യാത്രക്കാർക്കായി വ്യക്തമായ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
കേരളത്തിലെ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതിനെ അഭിനന്ദിച്ച് എഎപി നേതാവ് അരവിന്ദ് കെജരിവാൾ. ദില്ലി, പഞ്ചാബ് മാതൃകകൾ മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കുന്നതിൽ സന്തോഷമെന്ന് അദ്ദേഹം കുറിച്ചു.
പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിൽ എത്തില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ പരാമർശത്തിനെതിരെ ബിനീഷ് കോടിയേരി. പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകൾ ജനങ്ങളോടുള്ള അവഹേളനമാണെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാറിന് നേര്‍ക്കുള്ള പാര്‍ട്ടി നടപടി സസ്പെൻഷൻ മാത്രം. കടുത്ത നടപടിയെടുക്കാതെ പാർട്ടി. പത്മകുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് സൂചന.
യുഡിഎഫ് സർക്കാരിൻ്റെ നിയമനങ്ങളിൽ ആർഎസ്എസ് ബന്ധം ആരോപിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. കഞ്ചാവ് കേസ് പ്രതിയുടെ സഹോദരനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.മുഖ്യമന്ത്രിയുടെ പ്രസ് മീറ്റുകളിൽ പൂക്കി ടൈപ്പ് വർത്തമാനങ്ങൾ മാത്രമാണുള്ളതെന്നും, നിയമനങ്ങളിൽ സ്വന്തക്കാരെ കുത്തിനിറയ്ക്കുന്ന ‘എമ്പോക്കിത്തര’മാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. ഹനീഷ് നേരിട്ട് ഹാജരായി കോടതിയലക്ഷ്യ നടപടികള്‍ നേരിടണമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു.
കാപ്പ കേസിൽ ജയിലിലായ തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ ആർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രക്ഷോഭം പ്രഖ്യാപിച്ചു. ഒരാഴ്ചക്കകം നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു
ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലായതിനാൽ മുഖ്യമന്ത്രി വി ഡി സതീശന് ജൂണ്‍ 19 വരെ സന്ദര്‍ശകരെ കാണാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും മികച്ചൊരു നാളേയ്ക്കായുള്ള ദൗത്യത്തില്‍ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച് എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കിക്കൊണ്ടാണ് തിരുത്ത് വരുത്തിയത്. പുതിയ ഡി എച്ച് എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാൽ മാറ്റം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ യു ഡി എഫ് സർക്കാരിനെതിരെ പരസ്യ പ്രതികരണവുമായി കാന്തപുരം സമസ്ത വിഭാഗം രംഗത്ത്. കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതി മതേതര വിശ്വാസികൾക്ക് വലിയ രീതിയിൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു.
തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിലെ സൗജന്യപ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വിപുലീകരിക്കാൻ തീരുമാനം. സെപ്റ്റംബർ 17ന് പദ്ധതി ഉദ്ഘാടനം എന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അറിയിച്ചു.
നിയമപരമായി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ആർ എസ് എസ് മേധാവി മോഹൻ ഭഗവതിന് കത്തെഴുതി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ. രാജ്യത്തെ മറ്റ് സംഘടനകൾക്കെന്ന പോലെ രാഷ്ട്രീയ സ്വയംസേവക് സംഘിനും രജിസ്ട്രേഷൻ അനിവാര്യമാണെന്നും സംഘടന നിയമപരമായി മാത്രമേ പ്രവർത്തിക്കാവൂ എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേയ്ക്ക് നേരെ ആക്രമണം. ജയ്പൂരിലെ പ്രതിഷേധത്തിനിടെയാണ് ചിലർ അഭിജീതിനെ മർദിച്ചു. ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി. എക്സിലാണ് ദീപ്കേ പ്രതികരണമറിയിച്ചിരിക്കുന്നത്.
മൈസൂരുവിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം. 7 പേർക്ക് പരിക്കേറ്റു. ആർടി നഗർ ദത്തഗള്ളിയിലെ പ്രശസ്തമായ ഫോക്സ് ഡെൻ ലിഖർ ഗാരേജ് എന്ന പബ്ബിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. അപകടത്തിൽ ഡാർജിലിംഗ് സ്വദേശി സഹീൻ, നേപ്പാൾ സ്വദേശി പ്രകാശ് എന്നിവരാണ് മരിച്ചത്. പബ്ബിലെ ജീവനക്കാരാണ് ഇരുവരും.
ദില്ലിയിൽ മണിക്കൂറിൽ 92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് ആഞ്ഞടിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രതികൂല കാലാവസ്ഥ വിമാന സർവ്വീസുകളെയും ബാധിച്ചിട്ടുണ്ട്.
ദില്ലിയിൽ മണിക്കൂറിൽ 92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് ആഞ്ഞടിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രതികൂല കാലാവസ്ഥ വിമാന സർവ്വീസുകളെയും ബാധിച്ചിട്ടുണ്ട്.
സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി നടത്തിയ ഉഭയകക്ഷി ചർച്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. എ ഐ, സൈബർ രംഗങ്ങളിലടക്കം സഹകരണം ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. സ്ലൊവാക്യയിലെ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച മോദി, ഇതുവഴി ഇരുരാജ്യങ്ങളുടെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി നടത്തിയ ഉഭയകക്ഷി ചർച്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. എ ഐ, സൈബർ രംഗങ്ങളിലടക്കം സഹകരണം ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. സ്ലൊവാക്യയിലെ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച മോദി, ഇതുവഴി ഇരുരാജ്യങ്ങളുടെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
107 ദിവസം നീണ്ട സംഘർഷങ്ങൾക്ക് ശേഷം ഖത്തറിന്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും സമാധാന ധാരണയിലെത്തി. വെള്ളിയാഴ്ച ഒപ്പുവെക്കുന്ന കരാർ പ്രകാരം ഹോർമൂസ് തുറക്കുകയും ഉപരോധങ്ങൾ നീക്കുകയും ചെയ്യും, ഇത് ആഗോള വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. ഈ നീക്കത്തിനെതിരെ ഇറാനിലും ഇസ്രയേലിലും ആഭ്യന്തര എതിർപ്പുകൾ ഉയർന്നിട്ടുണ്ട്.
ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്ക എക്കെതിരെ ഇന്ത്യ എക്ക് 7 റണ്‍സിന്‍റെ നാടകീയ തോല്‍വി. ഇരു ടീമുകളും 265 റണ്‍സ് വീതമെടുത്ത് ടൈ ആയ മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറില്‍ 265 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ശ്രീലങ്കയും 265 റണ്‍സിന് ഓള്‍ ഔട്ടായി.
ശക്തരായ നെതർലന്റ്സിനെതിരെ സമനിലപിടിച്ചുകൊണ്ട് ഇത്തവണത്തെ ലോകകപ്പിൽ തങ്ങളുടെ വരവറിയിച്ചിരിക്കുകയാണ് ഏഷ്യൻ വമ്പന്മാരായ ജപ്പാൻ. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം വിർജിൽ വാൻ ഡൈക്കിലൂടെയും ക്രിസെന്‍സിയോ സമ്മര്‍വില്ലിലൂടെയുമായിരുന്നു നെതർലാന്റ്സ് ഗോൾ നേടിയത്. കെയ്‌തോ നകാമുറ, ഡായ്ച്ചി കമഡ എന്നിവർ ജപ്പാന് വേണ്ടി സ്‌കോർ ചെയ്തപ്പോൾ തീപാറിയ പോരാട്ടം തന്നെയായിരുന്നു ഡാലസിൽ അരങ്ങേറിയത്.
