ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം നടത്തില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. തൊഴില്‍പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിശോധിക്കുമെന്നും എന്നാല്‍ തൊഴില്‍ ലംഘനമുണ്ടായെന്ന് വെറുതേ പറഞ്ഞാല്‍ പോരെന്നും മന്ത്രി പറഞ്ഞു. രഞ്ജിത്തിനെതിരെയുണ്ടായ ആരോപണവും രഞ്ജിത്തിന്റെ മറുപടിയും സര്‍ക്കാരിന്റെ മുന്നിലുണ്ടെന്നും സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ പ്രതികരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങളില്‍ അന്വേഷണം നടത്തില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി
