കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കുന്ന തരത്തിൽ ആരും പ്രസ്താവന നടത്തുന്നത് ശരിയല്ല എന്ന് മന്ത്രി വി അബ്ദുറഹിമാൻ.ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന സമസ്ത നേതാവിന്റെ പരാമര്‍ശങ്ങൾക്കെതിരെയാണ് താൻ പറഞ്ഞത്. ഇതുപോലുള്ള പ്രസ്താവനകൾ വീണ്ടും ആവർത്തിച്ചാൽ, സംസ്ഥാനത്ത് മത സൗഹാർദ്ദം നിലനിർത്താൻ വേണ്ടി താൻ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളം ഇങ്ങനെ നിലനിൽക്കണമെന്നും ന്യൂനപക്ഷങ്ങൾ പരസ്പരം വൈര്യത്തോടെ സംസാരം ഉണ്ടാവാൻ പാടില്ല എന്നുമാണ് ഇന്നലെ പറഞ്ഞത്. അത് ഇനിയും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കുന്ന തരത്തിൽ ആരും പ്രസ്താവന നടത്തുന്നത് ശരിയല്ല എന്ന് മന്ത്രി വി അബ്ദുറഹിമാൻ
