രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽ സിപിഐ പങ്കെടുക്കില്ല. ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയവും മതവും കൂട്ടിച്ചേർക്കേണ്ടതില്ല എന്നതാണ് സിപിഐയുടെ നിലപാട്. ബിജെപിയും ആർഎസ്എസും രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തി കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അവരാണ് രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയം കളിക്കുന്നത്. ബിജെപി മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കാൻ ശ്രമിക്കുകയാണെന്നും ഡി രാജ പറഞ്ഞു.
രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽ സിപിഐ പങ്കെടുക്കില്ല
